ബാലുശ്ശേരി: പൂനൂരിൽ മൂന്ന് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മങ്ങാട് പുതുക്കുടി സ്വദേശി സി.പി. ലത്തീഫിനെ (59) ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇരുചക്രവാഹനത്തിൽ കുട്ടികളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെ മറ്റാരും ഇല്ലാത്ത സമയം നോക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു പ്രതിയുടെ രീതി. കുട്ടികളിൽ നിന്ന് വിവരമറിഞ്ഞ രക്ഷിതാക്കൾ ഉടൻ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ അടിയന്തര നടപടികളിലേക്ക് കടന്ന പോലീസ് സംഘം വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ വലയിലാക്കി.
കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾക്ക് ശേഷം പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ലത്തീഫിനെതിരെ ശക്തമായ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.