Ticker

6/recent/ticker-posts

അയനിക്കാട് നിന്നും മോഷണം പോയ ബൈക്കുകൾ കണ്ടെത്തി; പ്രതി പട്ടാമ്പിയിൽ പിടിയിൽ, കണ്ടെടുത്തത് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും


പയ്യോളി: പയ്യോളി അയനിക്കാട് വീട്ടുമുറ്റത്ത് നിന്നും മോഷണം പോയ ബൈക്കുകൾ വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി. ഒരെണ്ണം കൊയിലാണ്ടിയിൽ നിന്നും, അയനിക്കാട് പെരുവോളിക്കുനി സ്വദേശിയായ പ്രജീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ബൈക്ക് കോഴിക്കോട് മർഹബ ഹോട്ടലിന് സമീപത്ത് നിന്നുമാണ് കണ്ടെടുത്തത്.
പട്ടാമ്പിയിൽ വെച്ച് മറ്റൊരു കേസിൽ പിടിയിലായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി കിഷോറാണ് ഈ ബൈക്കുകൾ മോഷ്ടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പിടിയിലായത് പട്ടാമ്പിയിൽ; ചോദ്യം ചെയ്യലിൽ നിർണ്ണായക വഴിത്തിരിവ്
മറ്റൊരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പയ്യോളിയിലെ ബൈക്ക് മോഷണത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുകൾ എവിടെയൊക്കെയാണ് ഉപേക്ഷിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിക്കുകയായിരുന്നു.
തുടർന്ന് പട്ടാമ്പി പോലീസ് വിവരം പയ്യോളി പോലീസിന് കൈമാറുകയും, പയ്യോളി പോലീസ് സംഘം സ്ഥലങ്ങളിലെത്തി ബൈക്കുകൾ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനങ്ങൾ ഉടൻ തന്നെ ഉടമസ്ഥർക്ക് വിട്ടുനൽകാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും.
 

Post a Comment

0 Comments