Ticker

6/recent/ticker-posts

നന്തി മേൽപ്പാലത്തിൽ പച്ചക്കറി കയറ്റി വന്ന മിനിലോറി ഫുട്പാത്തിലേക്ക് നിയന്ത്രണം ഇടിച്ചുകയറി അപകടം



നന്തി: നന്തി റെയിൽവേ മേൽപ്പാലത്തിൽ പച്ചക്കറി കയറ്റി വന്ന ലോറി ഫുട്പാത്തിലേക്ക് നിയന്ത്രണം ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം.കോഴിക്കോട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ വാഹനം തെന്നിപ്പോയതാണ് അപകടത്തിന് കാരണം.
ഫുട്പാത്തിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചുനിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ ലോറി മേൽപ്പാലത്തിൽ നിന്ന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് നന്തി റെയിൽവേ മേൽപ്പാലത്തിൽ   ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Post a Comment

0 Comments