Ticker

6/recent/ticker-posts

നാടിനെ കണ്ണീരണിയിച്ച് ആയിഷ ഹെൽന യാത്രയായി. സ്കൂൾപിടിഎ കമ്മറ്റിയും സ്റ്റാഫ് കൗൺസിലും അനുശോചിച്ചു.വിദ്യാലയത്തിന് അവധി


UP.JALEEL 

മൂടാടി :നാടിനെ കണ്ണീരണിയിച്ച് ആയിഷ ഹെൽന യാത്രയായി. ദിവസങ്ങൾക്ക് മുമ്പ് ബാധിച്ച പനി ഹെൽനയെ പിടികൂടി യാത്രയാക്കിയത് മരണത്തിലേക്കാണെന്ന് വിശ്വസിക്കാനാകാതെയാണ് കോടിക്കൽ പ്രദേശം. വിവരമറിഞ്ഞ്.ഇന്നലെ രാത്രിയോടെ  നാട്ടുകാരും അദ്ധ്യാപകരും സഹപാഠികളും അടക്കം നാടിൻറെ നാനാഭാഗത്ത് നിന്നും അവസാന നോക്കു കാണാൻ ഞെട്ടിക്കരപാലത്തിനടുത്തെ രാരോത്ത്  വീട്ടിലെത്തി.നാട്ടുകാർക്കും സഹപാഠികൾക്കും ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ഹെൽന.ഇന്ന് രാവിലെ പുളി വളപ്പ് കബർസ്ഥാനിൽ കബറടക്കം നടന്നു ശേഷം വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂളിൽ അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ പ്രിയ വിദ്യാർത്ഥിയുടെ വേർപാട് താങ്ങാനാവാതെ അധ്യാപകർ അനുശോചന യോഗത്തിലെ പ്രസംഗം പൂർത്തിയാക്കാനാകാതെ കണ്ണുകൾ നിറഞ്ഞ കാഴ്ച പങ്കെടുത്ത എല്ലാവരെയും കരയിപ്പിച്ചു.വേർപാടിൻ്റ
 വേദന ഹൃദയത്തിൽ കടിച്ചമർത്തി പല അധ്യാപകരും സംസാരിക്കാൻ കഴിയാതെ മാറി നിന്നു.
 നലാം തരത്തിലെ വിദ്യാർത്ഥിനിയായ ആയിഷ ഹെൽനയുടെ അകാല നിര്യാണത്തിൽ സ്കൂൾപിടിഎ കമ്മറ്റിയും സ്റ്റാഫ് കൗൺസിലും അനുശോചനം രേഖപ്പെടുത്തി. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. പ്രേമചന്ദ്രൻ, മുൻ പ്രധാനധ്യാപകൻ പി.ഹാഷിം, എഫ് എം നസീർ, പി.കെ. ഹുസൈൻ ഹാജി, വി കെ ഇസ്മയിൽ , അലി ഹരിത, സി.സി. ഷൗക്കത്ത് , മുനീർ പി.വി, വി.കെ. ഇസ്മയിൽ , ടി.വി.അബ്ദുൽ ഗഫൂർ മാസ്റ്റർ, അഫ്സൽ പി.വി. തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപകൻ ഫൈസൽ എരണാേത്ത് സ്വാഗതവും പി.കെ.മുഹമ്മദലി നന്ദിയും പറഞ്ഞു.


വിദ്യാലയത്തിന് അവധി

വന്മുകം കോടിക്കൽ എ.എം.യു.പി.സ്കൂളിൽ നലാം തരത്തിലെ വിദ്യാർത്ഥിനിയായിരുന്ന ആയിഷ ഹെൽനയുടെ അകാലവിയോഗത്തിൽ ദുഃഖ സുചകമായി 29-06-2026 തിങ്കളാഴ്ച വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.

Post a Comment

0 Comments