കോഴിക്കോട്: ബേപ്പൂർ തീരത്ത് മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് തോണി മറിഞ്ഞ് അപകടം. തോണിയിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും മറ്റ് തൊഴിലാളികൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. കൃത്യമായ സമയത്ത് മറ്റ് തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആണ് ഇവരെ രക്ഷപ്പെടുത്താൻ ആയത് അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
രാവിലെ ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ ചെറിയ തോണിയാണ് അപകടത്തിൽപ്പെട്ടത്. തീരത്തുനിന്നും അല്പം മാറിയപ്പോൾ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് തോണി മറിയുകയായിരുന്നു. തൊഴിലാളികൾ കടലിലേക്ക് വീണത് ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആണ് വൻ ദുരന്തം ഒഴിവായത്.
രക്ഷപ്പെടുത്തിയ തൊഴിലാളികളെ പിന്നീട് സുരക്ഷിതമായി തീരത്തെത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.