Ticker

6/recent/ticker-posts

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലി തമിഴക വെട്രി കഴകവും (TVK) രാജ്ഭവനും തമ്മിലുള്ള പോര്

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലി തമിഴക വെട്രി കഴകവും (TVK) രാജ്ഭവനും തമ്മിലുള്ള പോര് മുറുകുന്നു. ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഗവർണർ അനുമതി നൽകിയില്ല. ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ കഴിയാത്തതാണ് വിജയ്ക്ക് തിരിച്ചടിയായത്.
​ ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണ്ടയിടത്ത് 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് വിജയ്ക്ക് ഹാജരാക്കാൻ സാധിച്ചത്.
​വിസികെ നിലപാട്: പിന്തുണ അറിയിച്ചിരുന്നെങ്കിലും വിസികെ ഇതുവരെ ഗവർണർക്ക് പിന്തുണ കത്ത് കൈമാറിയിട്ടില്ല. ഇന്ന് രാവിലെയോടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കൂ എന്നാണ് വിസികെ വ്യക്തമാക്കുന്നത്.
​മുസ്‌ലിം ലീഗ് നിലപാട്: വിജയ് സർക്കാരിന് പിന്തുണ കത്ത് നൽകില്ലെന്ന് മുസ്‌ലിം ലീഗും ഔദ്യോഗികമായി അറിയിച്ചു.
​ഇടതുപക്ഷ പിന്തുണ: കോൺഗ്രസിനെ കൂടാതെ സിപിഐഎം, സിപിഐ കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാൻ മാത്രമാണ് നിലവിൽ വിജയ്ക്ക് സാധിച്ചിട്ടുള്ളത്.

Post a Comment

0 Comments