Ticker

6/recent/ticker-posts

സി.പി.ആർ & ഫയർ സേഫ്റ്റി ട്രെയിനിംഗ് സംഘടിപ്പിച്ചു



പയ്യോളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച സി.പി.ആർ & ഫയർ സേഫ്റ്റി ട്രെയിനിംഗ് പരിപാടി പയ്യോളി മുനിസിപ്പാലിറ്റി ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.
ഫയർ റെസ്ക്യൂ ഓഫീസർ പി .എം. സഹീർ ക്ലാസിന് നേതൃത്വം നൽകി. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ, സി.പി.ആർ പരിശീലനം, അഗ്നിബാധ പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും ബോധവൽക്കരണവും പരിപാടിയുടെ ഭാഗമായി നടന്നു.പയ്യോളി ഫിഷറീസ് സ്കൂൾ പ്രധാന അദ്ധ്യാപകൻ ജിതേഷ് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സി പി ഫാത്തിമ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി കുഞ്ഞാമു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുന്നിസ നന്ദി പറഞ്ഞു.

Post a Comment

0 Comments