തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം പൂർണ്ണമായും അവസാനിക്കണമെന്നും, ആരോഗ്യവകുപ്പ് ഒരിക്കലും 'അനാരോഗ്യവകുപ്പ്' ആയി മാറരുതെന്നും മന്ത്രി കർശന നിർദേശം നൽകി.
മുൻപ് വക്കം പുരുഷോത്തമൻ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കാലയളവിൽ ആശുപത്രികളിൽ നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവന്നിരുന്നുവെന്ന് കെ. മുരളീധരൻ ഓർമ്മിപ്പിച്ചു. എന്നാൽ അതിനുശേഷം കാര്യങ്ങൾ വീണ്ടും പഴയപടിയിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യമേഖലയിലെ നിലവിലെ സിസ്റ്റത്തെ മുഴുവനായി കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഈ മേഖലയുമായി ചേർന്നുനിൽക്കുന്ന ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ സംരക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.