നന്തിബസാർ: കടലൂരിൽ വിത്യാസ്‌തമായ മാതൃക പ്രവർത്തനങ്ങളുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി. അംഗൻവാടി പ്രവേശനോൽസവത്തിൻ്റെ ഭാഗമായി കടലൂരിലെ ആറു വാർഡുകളിലെ
പത്ത് അംഗൻവാടികളിലെ പ്രവേശനം നേടുന്ന നൂറ്റി മുപ്പത് കുരുന്നുകൾക്കാണ് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി കുട്ടികൾക്ക് ആവിശ്യമായ പoനോപകരണങ്ങൾ അടങ്ങിയ സ്‌നേഹ സമ്മാനം നൽകിയത്. ബ്ലോക്ക് മെംബറുടെ ശ്രദ്ധേയമായ പ്രവർതനത്തെ അംഗൻവാടി ടീച്ചർമാരും,രക്ഷിതാക്കളും വെൽഫെയർ കമ്മിറ്റിയെല്ലാം അഭിനന്ദിച്ചു.ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശനോൽസവ ദിവസം നവാഗതരായ നൂറ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും പഠനോപകരണം അടങ്ങിയ സമ്മാന കിറ്റ് വിതരണം ചെയുന്നുണ്ട്. തീരദേശ മേഖലയിലെ വിദ്യാഭ്യാസ മുന്നറ്റത്തിന് പ്രത്യാക പദ്ധതികൾ ആവിഷ്കരിക്കുമെന്നും പി.കെ മുഹമ്മദലി പറഞ്ഞു.വിവിധ സ്ഥലങ്ങളിൽ പനോപകരണ വിതരണത്തിന് വാർഡ് മെംബർമാരായ കെ.പി കരിം,അനസ് ആയടത്തിൽ,സവിത രാമൻവീട്ടിൽ,സജിന പിരിശത്തിൽ,റൗസി ബഷീർ,മിനി തെക്കേവീട്ടിൽ,രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ,അംഗൻവാടി ടീച്ചർമാർ,രക്ഷിതാക്കൾ നേതൃത്വം നൽകി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.