Ticker

6/recent/ticker-posts

ജീപ്പ് പുറകോട്ട് നീങ്ങാതിരിക്കാൻ കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു

കോഴിക്കോട് ജീപ്പ് പുറകോട്ട്  നീങ്ങാതിരിക്കാൻ കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു.
തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്. കാരശ്ശേരി ഊരാളിക്കാടൻ മലയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്.
അലവിക്കുട്ടിയും ഭാര്യയും അവരുടെ കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ജീപ്പ് താഴേക്ക് ഉരുണ്ടു നീങ്ങുമ്പോൾ ഭാര്യയോട് ഇറങ്ങി കല്ല് വെക്കാൻ ആവശ്യപ്പെട്ടു. ഭാര്യ കല്ല് വെച്ച് ജീപ്പ് നിർത്താൻ ശ്രമിച്ചെങ്കിലും അത് ഫലപ്രദമായില്ല.
തുടർന്ന് അലവിക്കുട്ടി ജീപ്പിൽ നിന്ന് ഇറങ്ങി കട്ട വെക്കുന്നതിനിടയിൽ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞു.
വിവരം അറിഞ്ഞ് പ്രദേശവാസികളും കാരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് അംഗം ശിവദാസനും ചേർന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

0 Comments