Ticker

6/recent/ticker-posts

ദുബൈയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു; സംഭവം സുഹൃത്തുക്കൾക്കിടയിലെ തർക്കം പരിഹരിക്കുന്നതിനിടെ


ദുബൈ: ദുബൈയിൽ താമസസ്ഥലത്തുണ്ടായ തർക്കത്തിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് കൊല്ലപ്പെട്ടത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്ററിന് സമീപമുള്ള താമസ കെട്ടിടത്തിൽ ഇന്നലെയായിരുന്നു സംഭവം.
തർക്കം പരിഹരിക്കാൻ ശ്രമിക്കവെ ദാരുണാന്ത്യം
ജസീൽ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളും അയൽ മുറിയിലുള്ളവരും തമ്മിൽ മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തുക്കൾ മദ്യപാനം ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമാവുകയായിരുന്നു. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ പ്രശ്നം പരിഹരിക്കാനായി ഇടപെട്ടു. ഇതിനിടെ പ്രതി ജസീലിന്റെ കഴുത്തിന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പ്രതി പോലീസ് കസ്റ്റഡിയിൽ
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബൈ പോലീസ് ഉടൻ തന്നെ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിലെ പ്രതിയും മലയാളിയാണെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി ഇയാളെ കീഴടക്കി. മൃതദേഹം റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ദുബൈ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments