Ticker

6/recent/ticker-posts

പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു


പയ്യോളി: അയനിക്കാട് 24-ാം മൈൽസിന് സമീപം റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സേവന നഗർ ചെറിയഞ്ചാൽ താരേമ്മൽ രജില (42) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.
തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലായിരുന്നു മൃതദേഹം. അപകടത്തിന്റെ ആഘാതത്തിൽ മൃതദേഹം പൂർണ്ണമായും ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഒന്നിലധികം ട്രെയിനുകൾ മൃതദേഹത്തിന് മുകളിലൂടെ കയറിയിറങ്ങിയതായാണ് പ്രാഥമിക നിഗമനം. ട്രാക്കിൽ മീറ്ററുകളോളം അകലെ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വടകര ജില്ലാ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.രാജീവൻ ആണ് രജിലയുടെ ഭർത്താവ്. മക്കൾ: തീർത്ഥ, തരുൺ. പരേതനായ രാജുവാണ് പിതാവ്. മാതാവ്: ലീല. സഹോദരി: വിജില (ദുബായ്).

Post a Comment

0 Comments