Ticker

6/recent/ticker-posts

തിക്കോടിയിൽ കോമത്ത് സ്‌മാരക സ്തൂപം തകർത്തു. സിപിഐ എം പ്രതിഷേധം


പയ്യോളി തിക്കോടി ലോക്കലിൽ സിപിഐ എം കാരേക്കാട്, ആവിക്കൽ ബ്രാഞ്ചുകൾ സ്ഥപിച്ച കെ എം കോമത്ത് സ്മാരക സ്തൂപംസാമൂഹ്യ വിരുദ്ധർ തകർത്ത നിലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് കാരേക്കാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സ്തൂപം തകർത്ത സാമൂഹ്യ വിരുദ്ധരെ നിയമത്തി ൻ്റെ മുൻപിൽ കൊണ്ടുവരണമെന്ന് പ്രതിഷേധ യോഗം പൊലീസിനോട് ആവ ശ്യപ്പെട്ടു. സിപിഐ എം തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. ബാബു നല്ലോളി അധ്യക്ഷനായി. ആർ വിശ്വൻ, കെ ബാലകൃഷ്ണൻ,  എൻ കെ റഹീസ് , പി കെ ശശികുമാർ, ഗിരിഷ് ചെത്തിൽ, എം കെ സിനിജ എന്നി വർ സംസാരിച്ചു.കെ വി രാജീവൻ സ്വഗതം പറഞ്ഞു.
 

Post a Comment

0 Comments