പേരാവൂർ: കണ്ണൂർ പേരാവൂർ കൊളക്കാട് സ്വദേശിനിയായ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകൻ ക്രിസ്റ്റി (25) കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കൊലപാതകത്തിലേക്ക് നയിച്ച തർക്കം:
ബെംഗളൂരുവിൽ ബി.സി.എ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാളും ഗീതമ്മയും തമ്മിൽ വീട്ടിൽ വെച്ച് വാക്കുതർക്കം പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വെച്ച് ക്രിസ്റ്റി അമ്മയെ മാരകമായി ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവസമയം ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല.
കൊലയ്ക്ക് ശേഷം കീഴടങ്ങിയത് ഇങ്ങനെ:
കൊലപാതകം നടന്ന ശേഷം രാത്രി മുഴുവൻ വീട്ടിൽ തന്നെ കഴിഞ്ഞ ക്രിസ്റ്റി, പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ സ്കൂട്ടറിൽ കേളകം പോലീസ് സ്റ്റേഷനിലെത്തി താൻ അമ്മയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. പോലീസ് ഉടൻ തന്നെ വീട്ടിലെത്തി ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു.
അന്വേഷണം ഊർജിതം:
കേളകത്ത് 'മൊണാലിസ' എന്ന പേരിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്നു ഗീതമ്മ. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. പേരാവൂർ ഡി.വൈ.എസ്.പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പേരാവൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.