Ticker

6/recent/ticker-posts

വെങ്ങളം ബൈപ്പാസിൽ റോഡിൽ പെയിന്റ് ഒഴുകി ഗതാഗതം തടസ്സപ്പെട്ടു

വെങ്ങളം ബൈപ്പാസിൽ റോഡിൽ പെയിന്റ് ഒഴുകി ഗതാഗതം തടസ്സപ്പെട്ടു.
 ഇന്ന് ഉച്ചക്ക് ശേഷം മൂന്നുമണിയോടുകൂടിയാണ് സംഭവം. വെങ്ങളം ബൈപ്പാസിൽ കോരപ്പുഴ ഓവർ ബ്രിഡ്ജിൽ പിക്കപ്പ് വാൻ മറിയുകയും പെയിന്റ് റോഡിൽ പരക്കുകയുമായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും റോഡിൽ പെയിന്റ് ഒഴുകിയതിനാൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളമുപയോഗിച്ചു പെയിന്റ് ഒഴുക്കി കളയും ചെയ്തു.
 അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജി ഐ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ എം, ലിനീഷ് എം,അനൂപ് എൻപി, നിധിൻരാജ്, ഹോം ഗാർഡ് അനിൽകുമാർ എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments