Ticker

6/recent/ticker-posts

പേരാമ്പ്രയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം; തൊഴിലാളി വീണ് മരിച്ചു



പേരാമ്പ്ര: പേരാമ്പ്രയിൽ കെട്ടിട നിർമ്മാണ ജോലിക്കിടെ തൊഴിലാളി താഴെ വീണ് മരിച്ചു. വാല്യക്കോട് സ്വദേശി പുതുക്കുടി മീത്തൽ ഭാസ്ക്കരൻ (54) ആണ് മരിച്ചത്. പേരാമ്പ്ര പൈതോത്ത് റോഡിലെ മിനി ബൈപ്പാസ് ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിൽ വെച്ചായിരുന്നു അപകടം.

അപകടം ചുമർ കെട്ടുന്നതിനിടെ

ശനിയാഴ്ച ഉച്ചയ്ക്ക് 12.50-ഓടെയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സിമന്റ് കട്ട ഉപയോഗിച്ച് മുറി കെട്ടി തിരിക്കുന്നതിനിടെ ഭാസ്ക്കരൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: കല്യാണി അമ്മ. ഭാര്യ: നിഷ. മക്കൾ: അക്ഷയ് ഭാസ്കർ, അഞ്ജലി ഭാസ്കർ. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള മേൽനടപടികൾ സ്വീകരിച്ചു

Post a Comment

0 Comments