Ticker

6/recent/ticker-posts

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട: മൂന്ന് കോടിയുടെ എം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ





കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് മൂന്ന് കോടിയോളം രൂപ വിലവരുന്ന രണ്ട് കിലോ എം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് എന്നിവരാണ് പിടിയിലായത്.
കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പരിശോധന നടത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിപണിയിൽ ഏകദേശം മൂന്ന് കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരിമരുന്നാണ് പിടികൂടിയത്.
അന്വേഷണം ഊർജിതം
പിടിയിലായവർ മയക്കുമരുന്ന് വിൽപനക്കാരാണോ അതോ മറ്റാർക്കെങ്കിലും എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരാണോ എന്ന കാര്യത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന കണ്ണികളെ കണ്ടെത്തിയാൽ മാത്രമേ ഇതിന്റെ ഉറവിടം വ്യക്തമാകൂ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് മൂന്ന് കിലോ എം.ഡി.എം.എ പിടികൂടിയിരുന്നു, ഇതിന് പിന്നാലെയാണ് വീണ്ടും വലിയൊരു വേട്ട കൂടി നടന്നിരിക്കുന്നത്


Post a Comment

0 Comments