പാലക്കാട്: ആലത്തൂരിൽ എലിവിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കുളം നെല്ലിയാംകുന്നം സ്വദേശി എടത്തിൽ ഉന്നതി അബ്ദുൽ റഹ്മാനെ (29) ആണ് ആലത്തൂർ പോലീസ് പിടികൂടിയത്. ഗാർഹിക പീഡനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്‌ന (20) ഈ മാസം ഏഴാം തീയതിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
കഴിഞ്ഞ വർഷം ഏപ്രിൽ 20-നായിരുന്നു അബ്ദുൽ റഹ്മാന്റെയും അസ്‌നയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുൻപാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. മാർച്ച് 27-ന് ഭർതൃഗൃഹത്തിൽ വെച്ച് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ അസ്‌നയെ ഉടൻ തന്നെ ആലത്തൂരിലെയും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മരണം സംഭവിച്ചത് ചികിത്സയിലിരിക്കെ:
ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അസ്‌നയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അസ്‌നയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ പീഡനമാണെന്ന ആരോപണത്തെത്തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയതും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.