ചെന്നൈ/കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണത്തിന് തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് വൈകീട്ട് ആറ് മണിയോടെ തിരശ്ശീല വീഴും. അവസാന നിമിഷവും വോട്ടർമാരെ കയ്യിലെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ റോഡ് ഷോകളും വീടുകൾ കയറിയുള്ള പ്രചാരണങ്ങളുമായി സജീവമാണ്. ഏപ്രിൽ 23-നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.
തമിഴ്‌നാട്ടിൽ വമ്പൻ റോഡ് ഷോകൾ:
ഡിഎംകെയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് വൈകീട്ട് മൂന്ന് മണി മുതൽ പ്രചാരണത്തിനിറങ്ങും. രാഷ്ട്രീയത്തിലേക്കിറങ്ങിയ നടൻ വിജയ് (തമിഴക വെട്രി കഴകം അധ്യക്ഷൻ) ചെന്നൈയിൽ നടത്തുന്ന പര്യടനമാണ് ഇന്നത്തെ മറ്റൊരു ശ്രദ്ധാകേന്ദ്രം. സോളിങ്കനല്ലൂരിലും സെയ്താപേട്ടിലും വിജയ് റോഡ് ഷോ നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നയിക്കുമ്പോൾ, ഉദയനിധി സ്റ്റാലിനും കനിമൊഴിയും ചെന്നൈയിൽ കേന്ദ്രീകരിച്ച് വോട്ട് ഉറപ്പിക്കും. വൈകീട്ട് ആറ് മണിക്ക് ശേഷം സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ബംഗാളിൽ ആദ്യഘട്ട പോരാട്ടം:
പശ്ചിമ ബംഗാളിൽ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബിജെപിയുടെ പ്രമുഖ നേതാവ് സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം ഉൾപ്പെടെയുള്ള നിർണ്ണായക മണ്ഡലങ്ങൾ ഈ ഘട്ടത്തിലുണ്ട്. തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ, അട്ടിമറി വിജയത്തിനായി ബിജെപി സർവ്വ സജ്ജമാണ്. സിപിഐഎമ്മും കോൺഗ്രസും തിരിച്ചുവരവിനുള്ള ഊർജ്ജിത ശ്രമത്തിലാണ്. വനിതാ സംവരണം ഉൾപ്പെടെയുള്ള ദേശീയ-പ്രാദേശിക വിഷയങ്ങൾ ചർച്ചയായ പ്രചാരണ കാലത്തിനാണ് ഇന്ന് അവസാനമാകുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.