Ticker

6/recent/ticker-posts

എറണാകുളം യുവാവിനെ അടിച്ച് കൊല്ലപ്പെട്ടു; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ


എറണാകുളം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം സ്വദേശിയായ ആൽ ജൂഡ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 
കഴിഞ്ഞ ദിവസം രാത്രി സിനോഷിന്റെ വീട്ടിൽ വെച്ച് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും സിനോഷ് അടുക്കളയിലുണ്ടായിരുന്ന ഫ്രൈയിങ് പാൻ ഉപയോഗിച്ച് ജൂഡിന്റെ തലയ്ക്കടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ജൂഡ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
 
മദ്യപാന സംഘത്തിൽ ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.

Post a Comment

0 Comments