Ticker

6/recent/ticker-posts

വിവാഹ വാഗ്ദാനം നൽകി പീഡനം: 19-കാരൻ കുന്ദമംഗലം പോലീസിന്റെ പിടിയിൽ

 


കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെയാണ് (19) കുന്ദമംഗലം പോലീസ് പിടികൂടിയത്. ഹാർഡ്‌വെയർ എൻജിനീയറിങ് വിദ്യാർത്ഥിയാണ് പിടിയിലായ അഭിനവ്.

സൗഹൃദം പീഡനത്തിലേക്ക്

പൊക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി, വിവാഹ വാഗ്ദാനം നൽകി സരോവരം പാർക്കിന് അടുത്തുള്ള അപ്പാർട്ട്‌മെന്റിലും പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി ഗർഭിണിയായ വിവരം പുറത്തറിഞ്ഞതോടെ വീട്ടുകാർ പ്രതിയുടെ കുടുംബത്തെ സമീപിച്ചു. എന്നാൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതിയും വീട്ടുകാരും പിന്മാറുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ചൂലൂരിൽ വെച്ചാണ് അഭിനവിനെ കസ്റ്റഡിയിലെടുത്തത്. കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ ബാലു കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്.സി.പി.ഒ മാരായ മനോജ്, ഗോകുൽ പ്രകാശ്, സി.പി.ഒ നിഷ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments