Ticker

6/recent/ticker-posts

മുയിപ്പോത്ത് നിന്നും ദർസിലേക്ക് പോയ 14 കാരനെ കാണാനില്ലെന്ന് പരാതി.

പേരാമ്പ്ര : മുയിപ്പോത്ത് നിന്നും ദർസിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.
പേരാമ്പ്ര ചേനോളി ചെറിയമണാട്ട് ജറീഷിൻ്റെ മകൻ മുഹമ്മദ് സിനാൻ (14)നെയാണ്
ഇന്നലെ(19/04/2026 ഞായർ) വൈകുന്നേരം
മുതൽ  കാണാതായത്
മുയിപ്പോത്ത് നിന്നും പഠിക്കുന്ന വടകര വള്ളിയാട് ദർസിലേക്ക് പോകാൻ വേണ്ടി വടകരക്കുള്ള ബസിൽ കയറിയതായിരുന്നു. രാത്രി വൈകിയും അവിടെ എത്തിയിട്ടില്ല എന്നാണ് വിവരം തുടർന്ന് രക്ഷിതാക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകി
സിനാനെ പറ്റി വിവരം ലഭിക്കുന്നവർ ഈ നമ്പറിലോ (9048 013 135- 9796 007 007)പേരാമ്പ്ര പോലീസിലോ അറിയിക്കുക

Post a Comment

0 Comments