Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺകുമാറിനെതിരെ വിമതനീക്കം



കൊയിലാണ്ടി:- യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺകുമാറിനെതിരെ വിമതനീക്കം. തൊട്ടടുത്ത നിയോജക മണ്ഡലത്തിലെ മുൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹിയും കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനുമായിരുന്ന വ്യക്തിയാണ് വിമതനീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹവും ഇദ്ദേഹത്തെ അനുകൂലിക്കുന്നവരും കൊയിലാണ്ടി താലൂക്ക് ഓഫീസിൽ വരണാധികാരിക്ക് മുൻപാകെ എത്തി നാമനിർദ്ദേശക പത്രിക കൈപ്പറ്റി. 
കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ഒട്ടനവധി യു ഡി എഫ് അനുകൂല കുടുംബംവും സുഹൃത്ത് വലയവും ഉള്ള ഇദ്ദേഹത്തിന്റെ വിമതനീക്കം പ്രവീൺകുമാറിന്  വെല്ലുവിളി ഉയർത്തും. വിമതനീക്കത്തിന് പിന്നിൽ എന്താണ് എന്ന് വ്യക്തമല്ല     തിങ്കളാഴ്ച നാമനിർദ്ദേശക പത്രിക  സമർപ്പിച്ച് വിശദീകരണം നൽകുമെന്നാണ് അറിയുന്നത്
നാമനിർദ്ദേശക പത്രിക സമർപ്പിക്കാതിരിക്കുവാൻ വേണ്ടി കോൺഗ്രസ്സ് നേത്യത്വം  ഇദ്ദേഹവുമായി ബന്ധപ്പെട്ടതായാണ് ലഭിക്കുന്ന വിവരം

Post a Comment

0 Comments