Ticker

6/recent/ticker-posts

പയ്യോളി ദേശീയപാതയോരത്ത് നിർത്തിയിട്ട കാർ അജ്ഞാതർ അടിച്ചുതകർത്തു.

 


പയ്യോളി: ദേശീയപാതയോരത്ത് നിർത്തിയിട്ട കാർ അജ്ഞാതർ അടിച്ചുതകർത്തു. മണിയൂർ സ്വദേശി അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.

വൈകുന്നേരത്തോടെ വാഹനത്തിനടുത്തെത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്തെയും ഡ്രൈവർ സീറ്റിന് സമീപത്തെയും ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. കൂടാതെ വലതുവശത്തെ സൈഡ് മിററും രണ്ട് ഹെഡ്‌ലൈറ്റുകളും പൂർണ്ണമായും തകർത്തിട്ടുണ്ട്. സംഭവത്തിൽ പയ്യോളി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Post a Comment

0 Comments