Ticker

6/recent/ticker-posts

നജീബ് തിക്കോടി പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി; സമിതി പുനഃസംഘടിപ്പിച്ചു


തിരുവനന്തപുരം: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് തിക്കോടി സ്വദേശി നജീബ് മൻസിലിൽ നജീബ് തിക്കോടിയെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി. അജയകുമാർ ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കി.
സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പ്രവാസി മേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തിയിട്ടുള്ള നജീബ് തിക്കോടിയുടെ നിയമനം പ്രവാസി കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Post a Comment

0 Comments