Ticker

6/recent/ticker-posts

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം കാണാതായി; പൈലറ്റിനായി തിരച്ചിൽ തുടരുന്നു


ദിസ്‌പൂർ: ഇന്ത്യൻ വ്യോമസേനയുടെ (IAF) കരുത്തനായ സുഖോയ്-30 MKI യുദ്ധവിമാനം അസമിൽ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വിമാനവുമായുള്ള റഡാർ ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെയും നിലവിൽ കണ്ടെത്താനായിട്ടില്ല.
 അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് കാണാതായത് രാത്രി 7.42-ഓടെയാണ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ അവസാനമായി ലഭിച്ചത്.
 അസമിലെ കർബി ആംഗ്ലോങ് മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഊർജിതമായ തിരച്ചിൽ നടക്കുന്നത്.

Post a Comment

0 Comments