Ticker

6/recent/ticker-posts

മണിയൂരിൽ 5 ഏക്കറോളം വരുന്ന പറമ്പിലെ അടിക്കാടുകൾക്ക് തീപിടിച്ചു

മണിയൂർ പഞ്ചായത്തിലെ മുതുവനയിലെ സ്വകാര്യ വ്യക്തിയുടെ അഞ്ച് ഏക്കറോളം വരുന്ന പറമ്പിലെ അടിക്കാടുകൾക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. സമീപത്ത് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ് ഉണ്ടായിരുന്നു.ഈ നിയന്ത്രണ വിധേയമാക്കിയതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി  വടകര നിന്നും 2 യൂണിറ്റ് എത്തി തീ പൂർണ്ണമായും അണച്ചു. അസി.സ്റ്റേഷൻ ഓഫീസർ കെഎം ഷമേജ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) പികെ ജയ്‌സൽ , കെ സുബൈർ ഫയർ& റെസ്ക്യൂ ഓഫീസർ മാരായ എപി ഷൈജേഷ്, എം ലിജു, പിഎം സഹീർ, ടിവി അഖിൽ ഹോം ഗാർഡ് മാരായ കെബി സുരേഷ്, എടി ബിനീഷ് എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments