Ticker

6/recent/ticker-posts

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 2,760 രൂപ വർധിച്ചു; ലക്ഷത്തിന് താഴെ നിന്ന് വീണ്ടും മുകളിലേക്ക്


കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ അപ്രതീക്ഷിതമായ വൻ വർധനവ്. ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയിലെത്തി. ഇതോടെ പവന് ബുധനാഴ്ച ഒറ്റയടിക്ക് 2,760 രൂപ കൂടി 1,07,560 രൂപയായി ഉയർന്നു. രണ്ട് ദിവസം മുൻപ് വില ഇടിഞ്ഞ് ലക്ഷത്തിന് താഴെയെത്തി വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ഞെട്ടിച്ച സ്വർണവിലയാണ് ഇപ്പോൾ വീണ്ടും കുതിച്ചുയരുന്നത്.
​വില കൂടാൻ കാരണം:
യുദ്ധം നിർത്തുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനവും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണവില പെട്ടെന്ന് ഉയരാൻ കാരണമായത്. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ഏകദേശം 8,000 രൂപയുടെ വർധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

Post a Comment

0 Comments