മേപ്പയ്യൂർ: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മേപ്പയ്യൂരിൽ കഴിഞ്ഞവർഷം മുതൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിന് അഭിമാന നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ നൈപുണ്യ മത്സരമായ ഇന്ത്യാ സ്കിൽസ് 2025- 26 ൽ
5 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന ഹൈദരാബാദിൽ നടക്കുന്ന ദക്ഷിണ മേഖല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് 54 പേർ പങ്കെടുത്തതിൽ മൂന്നുപേർ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന്.
63 വിഭാഗങ്ങളായി നടക്കുന്ന മത്സരത്തിൽ ഒരിനത്തിൽ കേരളത്തിൽ നിന്നും രണ്ടുപേർക്ക് മാത്രമാണ് ദക്ഷിണേ മേഖല മത്സരത്തിലേക്ക് അവസരം ലഭിക്കുന്നത്.ഇതിൽ മൂന്നു വിഭാഗത്തിൽ നിന്നും മേപ്പയൂർ സ്കൂളിലെവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ് .
മേപ്പയൂർ സ്കൂൾ നൈപുണി വികസന കേന്ദ്രത്തിലെ ആനിമേഷൻ, കോസ്മെറ്റോളജി വിദ്യാർഥികളായ അലൻശ്യാം സുനിൽ , ജ്യോതിക .പി. മുരളി, സായൂജ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബ്യൂട്ടി തെറാപ്പി, 3D ഡിജിറ്റൽ ഗെയിം ആർട്ട്, ഓട്ടോണമസ് മൊബൈൽ റോബോട്ടിക്സ് എന്നീ മൂന്നിനത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുന്നത്. ഈ മത്സരത്തിലെ വിജയികൾക്ക് 2026 സെപ്റ്റംബറിൽ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് (WorldSkills 2026) മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.