Ticker

6/recent/ticker-posts

ലണ്ടൻ-ബംഗളൂരു എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി


ബംഗളൂരു: ലണ്ടനിൽ നിന്ന് ബംഗളൂരുവിലേക്ക് തിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ (AI 132) വിമാനം സാങ്കേതിക തകരാർ മൂലം യാത്ര റദ്ദാക്കി. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സംവിധാനത്തിലെ അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്.
 
​വിമാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനായി വിശദമായ സാങ്കേതിക പരിശോധനകൾ നടക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ജൂണിൽ അഹമ്മദാബാദിലുണ്ടായ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും സമാനമായ രീതിയിൽ ഇന്ധന സ്വിച്ചുകൾ കട്ട് ഓഫ് മോഡിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചത്.

Post a Comment

0 Comments