Ticker

6/recent/ticker-posts

പാലയാട് തെരു ശ്രീ മഹാ ഗണപതി -ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് കൊടിയേറി.


 പാലയാട് തെരു ശ്രീ മഹാ ഗണപതി -ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് കൊടിയേറി.ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് വി കെ. ദാമോദരൻ, പി പി രാജഗോപാലൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. ക്ഷേത്ര പുരാണവും ഐതിഹ്യവും അടങ്ങുന്ന സപ്ലിമെൻ്റ് മന്തരന്ത് കണ്ടി രവിക്ക് നൽകി  ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് പ്രകാശനം ചെയ്തു.5 ന് ചോമപ്പൻ്റെ കാവ് കയറ്റത്തോടെ താലപ്പൊലി മഹോൽസവത്തിന് തുടക്കമാവും. 8 ന് കരുവഞ്ചേരി ശ്രീ പരദേവത ക്ഷേത്രത്തിലേക്കുള്ള വരവ്, പൂക്കുന്തക്കാരെ വരവേൽക്കൽ, പ്രിയദർശ്  കടമേരിനയിക്കുന്ന പാണ്ഡി മേളം  വടകര വരദയുടെ നാടകം എന്നിവ ഉണ്ടാകും. 9 ന് പാലയാട് ശ്രീകുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിന്നുള്ള ഇള നിർ വരവ്, അന്നദാനം , ശ്രീജിത് മാരം മുറ്റം നയിക്കുന്ന വാദ്യമേളം എന്നിവയുണ്ടാകും.  പ്രഭാത ഭക്ഷണം, ലളിത സഹസ്രനാമ പാരായണം, ചോമപ്പൻ തിരിയാട്ടം എന്ന് വ എല്ലാ ദിവസവും ഉണ്ടായിര്ക്കുന്നതാണ്.10 ന് വൈകിട്ട്  ഗുരുതിയോടെയുള്ള പാടിത്തേരേറ്റത്തോടെ താലപ്പൊലി മഹോൽസവത്തിന് സമാപനമാവും.

Post a Comment

0 Comments