Ticker

6/recent/ticker-posts

പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ അപകടം; യുവാവ് മരിച്ചു


പയ്യോളി: നിർമ്മാണത്തിലിരിക്കുന്ന ടർഫിൽ ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
പയ്യോളി പേരാമ്പ്ര റോഡിലുള്ള 'കിക്ക് ഓഫ്' ടർഫിൽ ഇലക്ടിക് ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ശ്യാമിൽ. ഏകദേശം നാല് മീറ്റർ ഉയരമുള്ള ഇരുമ്പ് ഫ്രെയിമിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റു.
ഉടൻ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം വടകര ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments