കണ്ണൂർ: ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവർത്തകന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി ഷാഫി പറമ്പിൽ എം.പി. പ്രതിഷേധക്കാരുടെ നിഴൽ പോലും മന്ത്രിയുടെ ശരീരത്തിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഷാഫി പറമ്പിൽ, സി.പി.എം പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന നീക്കങ്ങളെയും ചോദ്യം ചെയ്തു.
അഡ്വാൻസ് ആദരാഞ്ജലി: കരിങ്കൊടി കാണിച്ച ബിതുൽ എന്ന പ്രവർത്തകന് സി.പി.എം കേന്ദ്രങ്ങൾ ഫേസ്ബുക്കിലൂടെ മുൻകൂട്ടി ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. കരിങ്കൊടി കാണിച്ചതിനാണോ ഈ 'അഡ്വാൻസ് ആദരാഞ്ജലി' എന്ന് ഷാഫി ചോദിച്ചു.
രക്ഷാപ്രവർത്തനമോ ബോംബേറോ?
പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞത് സർക്കാരിന്റെ ഏത് 'രക്ഷാപ്രവർത്തനത്തിന്റെ' പരിധിയിലാണ് വരുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു.മുൻ മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമം: മുൻപ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ആരെങ്കിലും 'നീ തീർന്നു' എന്ന് പോസ്റ്റിട്ടിട്ടുണ്ടോയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗൺമാന്റെ ഇടപെടൽ: മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അത് ചെയ്തത് ഗൺമാനായിരിക്കും. അതിന്റെ പേരിൽ കെ.എസ്.യു പ്രവർത്തകരുടെ വീട് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല.
അക്രമ സംഭവങ്ങൾക്ക് പിന്നിൽ കലാപാഹ്വാനമുണ്ടെന്നും ഇതിന് ഉത്തരവാദിയായ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഇല്ലാത്ത അക്രമത്തിന്റെ പേരിൽ കോൺഗ്രസ് - കെ.എസ്.യു ഓഫീസുകൾ തകർക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.