ഇന്ത്യൻ റിപ്പബ്ലിക്കിന് 75 വയസ് തികയുന്ന വേളയിൽ ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ
പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ് സംഘടിപ്പിച്ചു. സദസിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ എം.പി.അനീഷ് കുമാർ നിർവഹിച്ചു. "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഒരു തിരിഞ്ഞുനോട്ടം" എന്ന വിഷയം ബാബു പിഅവതരിപ്പിച്ചു. വയോജന സംരക്ഷണ നിയമത്തിൻ്റെ പരിരക്ഷ സംബന്ധിച്ച് ഏറ്റവും ലളിതമായി അഡ്വ. വി.സുരേഷ് ബാബു നയിച്ച ബോധവൽക്കരണ ക്ലാസ് ഏറെ ശ്രദ്ധേയമായി. വയോജനങ്ങളുൾപ്പെടെ നൂറിനടുത്ത് ആളുകൾ പങ്കെടുത്ത സദസിൽ റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഉണ്ടായി. ഗ്രന്ഥശാലാ പ്രസിഡണ്ട് കെ.കെ.രാജേഷ് അദ്ധ്യക്ഷനായി. സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ശശിധരൻ കെ.കെ., ഷൈജു എം.കെ., രവി ജി., ബൈജു കെ.പി., രജിഷ എം.കെ., ബാലകൃഷ്ണൻ കെ.പി., ജയൻ വി.പി. ഗിരീഷ് ബാബു കെ. രാമകൃഷ്ണൻ എൻ.ടി. എന്നിവർ നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.