Ticker

6/recent/ticker-posts

വന്ദേ മാതരം കോസ്റ്റൽ സൈക്ലത്തണിന് ഇരിങ്ങൽ സർഗ്ഗാലയിൽ ഊഷ്മള സ്വീകരണം


​ഇരിങ്ങൽ: കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സി.ഐ.എസ്.എഫും (CISF) സംയുക്തമായി സംഘടിപ്പിക്കുന്ന 'വന്ദേ മാതരം കോസ്റ്റൽ സൈക്ലത്തണിന്' ഇരിങ്ങൽ സർഗ്ഗാലയിൽ ആവേശകരമായ സ്വീകരണം നൽകി. "സുരക്ഷിതമായ തീരവും സമൃദ്ധമായ ഭാരതവും" (Safe Coast, Prosperous India) എന്ന സന്ദേശമുയർത്തി നടത്തുന്ന റാലിയിൽ 65 സൈക്ലിസ്റ്റുകൾ ഉൾപ്പെടെ 130 പേരാണ് പങ്കെടുക്കുന്നത്. രാജ്യത്തിന്റെ തീരദേശ സുരക്ഷ, ദേശീയ ഐക്യം, ജനകീയ പങ്കാളിത്തം എന്നിവ ലക്ഷ്യമിട്ട് ഗുജറാത്തിലെ ലാഖപത്ത് കോട്ടയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ, സർഗ്ഗാല അധികൃതർ, കോസ്റ്റൽ പോലീസ്, വടകര റൈഡേഴ്സ്, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ എൻ.സി.സി/സ്കൗട്ട് വിഭാഗം, കൊളാവിപ്പാലം കടലോര ജാഗ്രത സമിതി, അയനിക്കാട് തീരദേശ വികസന സമിതി എന്നിവരുടെ നേതൃത്വത്തിലാണ് റാലിയെ സ്വീകരിച്ചത്.
​സർഗ്ഗാലയിൽ നടന്ന ചടങ്ങിൽ സി.ഐ.എസ്.എഫ് കമാൻഡന്റ് ശങ്കര റാവു ബൈറെഡ്ഡി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ സുരക്ഷയിൽ തീരദേശ സംരക്ഷണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ മികച്ച പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
​സന്ദീപ് ചക്രവർത്തി (ഡെപ്യൂട്ടി കമാൻഡന്റ്)
​പ്രവീൺ കുമാർ, സുനിൽ രാജ് (അസിസ്റ്റന്റ് കമാൻഡന്റുമാർ)
​എസ്. നിബിൻ (സർഗ്ഗാലയ ഫിനാൻസ് മാനേജർ)
​നിഷാ ഗിരീഷ്, നിധീഷ് പി.വി. (പയ്യോളി നഗരസഭാ കൗൺസിലർമാർ)
​ഹിഷാം (എൻ.സി.സി ഓഫീസർ)
​കെ. ദിനേശ് (വടകര റൈഡേഴ്സ് പ്രസിഡന്റ്)
​പി.ടി.വി. രാജീവൻ (കടലോര ജാഗ്രത സമിതി സെക്രട്ടറി)
​രാജൻ കൊളാവിപ്പാലം (തീരദേശ വികസന സമിതി കോഡിനേറ്റർ) പങ്കെടുത്തു.
​ഗുജറാത്തിൽ നിന്ന് തുടങ്ങിയ ഈ ബൃഹത്തായ യാത്ര ഈ മാസം 22-ന് കൊച്ചിയിൽ സമാപിക്കും.

Post a Comment

0 Comments