Ticker

6/recent/ticker-posts

പഫ്സ് കഴിക്കുന്നതിനിടെ അസ്വസ്ഥത 21കാരൻ കുഴഞ്ഞുവീണ് മരിച്ചു


 കൊച്ചി: വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത  അനുഭവപ്പെട്ട യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം കുറുപ്പശ്ശേരി  അജിയുടെ മകൻ ആൻ്റോൺ (21) ആണ് മരിച്ചത്. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു.ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി തിരിച്ചെത്തിയ ശേഷം വീട്ടുകാർക്കൊപ്പം ലഘുഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. ആൻ്റോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് മുനമ്പം പ്രദേശവാസികൾ.

Post a Comment

0 Comments