Ticker

6/recent/ticker-posts

നന്തി റെയിൽവേ മേൽപ്പാലത്തിൻ്റെ ശോചനിയവസ്ഥ പരിഹരിക്കണം: ജന പ്രതിനിധികൾ ചർച്ച നടത്തി




നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിൻ്റെ ശോചനിയവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവിശ്യപ്പെട്ട് വാഗാഡ് എം.ഡി സ്രാവൻ ജെയിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലിയും വാർഡ് മെംബർ അനസ് ആയടത്തിലും ചർച്ച നടത്തി.നന്തി മേൽപാലമടക്കം ചെങ്ങോട്ടുകാവ് വരെ ദേശീയ പാതയിലെ റീട്ടാറിംങും മറ്റു അറ്റകുറ്റ പണികളും ജില്ലാ കലക്‌ടറുടെ പ്രത്യാക നിർദ്ദേശ പ്രകാരം വാഗാഡ് കമ്പിനിയാണ് പണി നടത്തുന്നത്.നന്തി മേൽപാലം വരെ റീട്ടാറിംങ് ചെയ്തെങ്കിലും,
മേൽപാലത്തിൽ യാതൊരു പണിയും നടക്കാത്തതിനാലാണ് വാഗാഡ് എംഡിയെ നേരിൽ കണ്ട് ഇരുവരും ചർച്ച നടത്തിയത്. വാഹനങ്ങൾ വഴിതിരിച്ചു വിടാൻ മറ്റു സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ടാണ് തൽകാലികമായി പണി നിർത്തിവെച്ചതെന്നാണ് എംഡിയുടെ മറുപടി.പാലത്തിലുള്ള ഒരോ ഗർത്തങ്ങളും മനുഷ്യ ജീവന് വലിയ ഭീഷണിയാണ്.
അപകടങ്ങൾ തുടർക്കഥയാവുന്ന സംഭവങ്ങളും എംഡിയെ ഇരുവരും ബോധ്യപെടുത്തിയിട്ടുണ്ട. വളരെ പെട്ടെന്ന് പണി ആരംഭിക്കുമെന്നും 
ഒരു മാസത്തിനുള്ളിൽ മേൽപാലത്തിലെയും,
നന്തി ടൗണിലേയും പണികൾ പൂർണ്ണമായും തീർക്കുമെന്നും ഉറപ്പ് നൽകിയിട്ടിമുണ്ട് 

 

Post a Comment

0 Comments