Ticker

6/recent/ticker-posts

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിൽ കനത്ത പോളിംഗ്


കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

ഉച്ചയോടെ ആകെ പോളിംഗ് ശതമാനം 50 ശതമാനത്തോട് അടുത്തെത്തി. മലയോര മേഖലകളുൾപ്പെടെ സംസ്ഥാനത്ത് ഉടനീളം ശക്തമായ ജനപങ്കാളിത്തമാണ് വോട്ടെടുപ്പിൽ രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറ് മണിയോടെ വോട്ടെടുപ്പ് പൂർത്തിയാകും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് ജനവിധി നിർണ്ണയിക്കപ്പെടുന്നത്.

ഇതിൽ താഴെ പറയുന്ന സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്:

കോർപ്പറേഷനുകൾ: 3

മുൻസിപ്പാലിറ്റികൾ: 39

ജില്ലാ പഞ്ചായത്തുകൾ: 7

ബ്ലോക്ക് പഞ്ചായത്തുകൾ: 75

ഗ്രാമപഞ്ചായത്തുകൾ: 471

ആകെ 11,168 വാർഡുകളിലേക്കാണ് ഇന്ന് വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്

Post a Comment

0 Comments