Ticker

6/recent/ticker-posts

എൻ.സാഹിറ പയ്യോളി നഗരസഭ അധ്യക്ഷയാകും

 


 പയ്യോളി:ഇരിങ്ങൽ കോട്ടക്കലിലെ എൻ.സാഹിറയെ പയ്യോളി മുനിസിപ്പൽ ചെയർപേഴ്സനായി നഗരസഭ മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി യോഗം തീരുമാനിച്ചു.ഇരിങ്ങൽ കോട്ടക്കൽ സ്വദേശിയായ  സാഹിറ പയ്യോളി നഗരസഭ 36-ാം ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.പൊതുരംഗത്ത് ദീർഘ കാലത്തെ പ്രവർത്തന പരിചയമുള്ള ഇവർ 2005-2010 കാലയളവിൽ വടകര അഴിത്തല വാർഡിൽ നിന്നും 2010-2015 കാലത്ത് കക്കട്ടിയിൽ നിന്നും വടകര നഗരസഭ കൗൺസിലറായിരുന്നു.

2006 മുതൽ 3 വർഷം വടകര മുനിസിപ്പൽ വനിതാ ലീഗ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.2006 മുതൽ 2009 വരെ വടകര നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്.നിലവിൽ പയ്യോളി മുനിസിപ്പൽ വനിതാ ലീഗ് പ്രസിഡണ്ടും നിയോജക മണ്ഡലം സെക്രട്ടറിയുമാണ് വടകരയിൽമുസ്ലിം ലീഗിൻ്റെ കീഴിലുള്ള മൽസ്യ തൊഴിലാളി സഹകരണ സംഘം സെക്രട്ടരിയായും പ്രവർത്തിച്ചിട്ടുണ്ട്.ഭർത്താവ്:പരേതനായ അഷ്റഫ് സി.പി,പിതാവ്:പരേതനായ മൊയ്തു,മാതാവ്:സുഹറ പി.മക്കൾ:അഫ്സൽ,അർഷാദ്,അഫീഫ.മരുമക്കൾ: ഡോ.മുഹമ്മദ് എ.ടി,ഷാനിബ 

Post a Comment

0 Comments