Ticker

6/recent/ticker-posts

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിയതാണ് അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചത്.

വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വലിയൊരു അപകടമാണ് പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്

Post a Comment

0 Comments