Ticker

6/recent/ticker-posts

കീഴൂർ ആറാട്ട് ഉത്സവം കൊടിയേറി


പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറിയതോടെ ആരംഭിച്ചു. തന്ത്രി തരണനല്ലൂർ തെക്കിനിടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. കാലത്ത് കലശപൂജ, ബ്രഹ്മ കലശാഭിഷേകം , ചതു: ശതം പായസ നിവേദ്യത്തോടുകൂടിയുള്ള ഉച്ചപൂജ, ചമ്പാട്ടിൽ ദേശാവകാശിയുടെ ആറാട്ട്കുടവരവ്, ആലവട്ടം വരവ് എന്നിവയും ഉണ്ടായിരുന്നു.
കലാസന്ധ്യയുടെ ഉദ്ഘാടനം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ. രമേശൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കണ്ടോത്ത് പിടി രാഘവൻ ഉണ്ണി മാധവം എന്നിവർ സംസാരിച്ചു.
തുടർന്ന് ക്ഷേത്രം മഹിളാ ക്ഷേമ സമിതി അവതരിപ്പിച്ച മെഗാ തിരുവാതിര,നാട്യ തൃക്കോട്ടൂരിന്റെ കൈകൊട്ടിക്കളി,ഭജൻസ്എന്നിപരിപാടികളും ഉണ്ടായിരുന്നു.
ഇന്ന് വിളക്ക് ഉത്സവത്തോടനുബന്ധിച്ച്കാലത്ത് കാഴ്ച ശീവേലി,7 30ന് കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ്,10 30 ന് കലാമണ്ഡലം സംഗീത ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്,ഉച്ചക്ക് 12 മണി മുതൽ പ്രസാദഊട്ട്,വൈകിട്ട് നാലുമണിക്ക് കാഴ്ച ശിവേലി,രാത്രി ഏഴുമണിക്ക് തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വംശം എന്ന നാടകം രാത്രി 9 30ന് ജഗന്നാഥൻ രാമനാട്ടുകര അവതരിപ്പിക്കുന്ന തായമ്പക തുടർന്ന് വിളക്കിന് എഴുന്നള്ളിപ്പും നടക്കും

Post a Comment

0 Comments