Ticker

6/recent/ticker-posts

മൂടാടി പഞ്ചായത്ത് ഭരണം: നെഞ്ചിടിപ്പോടെ മുന്നണികൾ തുല്യ സീറ്റിൽ ആര് വിജയിക്കും


മൂടാടി പഞ്ചായത്ത് ഭരണം. നെഞ്ചിടിപ്പോടെ മുന്നണികൾ തുല്യ സീറ്റിൽ ആര് വിജയിക്കും എന്ന നിർണായക തീരുമാനത്തിന് ഇനി മണിക്കൂറുകൾ മാത്രം . മൂടടി പഞ്ചായത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 10 യുഡിഎഫും 10 എൽഡിഎഫും നേടി. ഇതോടെ പഞ്ചായത്ത് ഭരണം ആർക്ക് ലഭിക്കും എന്നതാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇരുമുന്നണികളും പ്രസിഡൻ്റ് പദത്തിലേക്ക് ആളെ നിശ്ചയിച്ച ശേഷം 20 അംഗങ്ങളും വോട്ട് ചെയ്യും ഇതിലും തുല്യമായ വോട്ട് ലഭിക്കുകയാണെങ്കിൽ

നറുക്കെടുപ്പിലേക്ക് കടക്കും. വരണാധികാരി രണ്ടു സ്ഥാനാർഥികളുടെയും പേര് പേപ്പറിൽ എഴുതി നറുക്കെടുത്ത ശേഷം ആദ്യം ലഭിക്കുന്ന പേര് ആരുടേതാണോ ആ വ്യക്തിയാകും പ്രസിഡണ്ട് ആയി വരിക അതിനിടെ വോട്ടെടുപ്പിൽ വോട്ട് അസാധു ആവുകയോ മാറി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ  വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർത്ഥിയായിരിക്കും പ്രസിഡണ്ട് ആവുക ഏതായിരുന്നാലും പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നിർണായകമാകും എന്നതിൽ സംശയമില്ല. ഇരുമുന്നണികളും തങ്ങളുടെ മെമ്പർമാരെ കൃത്യമായ ബോധവൽക്കരണം നടത്തുന്ന തിരക്കിലാണ്.  27ന് ആണ് പ്രസിഡണ്ട്  തെരഞ്ഞെടുപ്പ് നടക്കുക

Post a Comment

0 Comments