Ticker

6/recent/ticker-posts

മെഡിസെപ്പിലെ തീവെട്ടികൊള്ളയിൽ നിന്നും സർക്കാർ പിന്മാറണം.എസ്. ഇ. യു



കോഴിക്കോട് :സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം തുടരുന്നതുമായി ബന്ധപെട്ടുകൊണ്ട് സർവീസ് സംഘടനകളുമായി തുടർ ചർച്ചകൾ നടത്താതെ വാർഷികപ്രീമിയം തുക കുത്തനെ വർധിപ്പിച്ച നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് SEU സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ റഷീഷ് തട്ടൂർ ആവശ്യപ്പെട്ടു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കോഴിക്കോട് കലക്ടറേറ്റിൽ  സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 മെഡിസെപ്പിലെ ജി. എസ്. ടി. വിഹിതം നിയമവിരുദ്ധവും സർക്കാർ വിഹിതം ഉൾപെടുത്താത്ത മെഡിസെപ് പ്രീമിയം വർദ്ധനവ് തീവെട്ടി കൊള്ളയാണെന്നും , ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാർ തീരുമാനങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികളുമായി എസ്.ഇ.യു മുന്നോട്ടു പോകുമെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച്  ജില്ലാ പ്രസിഡൻ്റ്  ഹനീഫ പനായി  പറഞ്ഞു.  
  ജില്ലാ ഭാരവാഹികളായ ജംനാസ് കാഞ്ഞിരാട്ട്, ഷർഹബീൽ മഹറൂഫ് , നർഗീസ് ,  എന്നിവർ സംസാരിച്ചു. റിഷാദ് , സുഹൈലി ഫാറൂഖി, റസാഖ് , ശംസുദീൻ , മുജീബ്, അസ്ലം
 എന്നിവർ പ്രകടനത്തിനും ധർണ്ണക്കും നേതൃത്വം നൽകി

Post a Comment

0 Comments