Ticker

6/recent/ticker-posts

ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ തീപ്പൊരി വീണ് പടക്കശേഖരം പൊട്ടി മുസ് ലിം ലീഗ് പ്രവര്‍ത്തകൻ മരണപെട്ടു

തദ്ദേശ തിരഞ്ഞെടുപ്പ്  ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ തീപ്പൊരി വീണ് പടക്കശേഖരം പൊട്ടി മുസ് ലിം ലീഗ് പ്രവര്‍ത്തകൻ മരണപെട്ടു മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(37)ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെയാണ് അപകടം ഉണ്ടായത്.
സ്‌കൂട്ടറിനു മുന്നില്‍ പടക്കം വച്ച് ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തുപോവുകയായിരുന്നു ഇര്‍ഷാദ് തുടർന്ന് തീപ്പൊരി സ്‌കൂട്ടറിലെ പടക്കങ്ങള്‍ക്കു മുകളില്‍ വീഴുകയും കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂട്ടറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു.

Post a Comment

0 Comments