Ticker

6/recent/ticker-posts

കണ്ണൂർ പാറാട്, പാനൂരിൽ സംഘർഷം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാൾ വീശി ആക്രമണം

 


കണ്ണൂർ ജില്ലയിലെ പാറാട്, പാനൂർ മേഖലയിൽ തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രദേശത്ത് യുഡിഎഫ് പ്രവർത്തകരെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായതായി റിപ്പോർട്ട്.


വടിവാൾ വീശി ആക്രമണം

സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘം യുഡിഎഫ് പ്രവർത്തകന്റെ വീടിന് നേരെയാണ് അതിക്രമം നടത്തിയത്.

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു.ആക്രമണം നടത്തിയവർ പാർട്ടി കൊടി ഉപയോഗിച്ചാണ് മുഖം മറച്ചിരുന്നത്.

ഇവർ വടിവാൾ വീശി പ്രദേശവാസികളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു.

 നേരത്തെ പാറാട് ടൗണിൽ നടന്ന ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എൽഡിഎഫ് ഭരണം നിലനിർത്തിയിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെയാണ് സംഘർഷങ്ങൾ ഉടലെടുത്തത്.പോലീസ് സ്ഥലത്തെത്തി ലാത്തി വീശി പ്രവർത്തകരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ, പിന്നീട് സിപിഐഎം പ്രവർത്തകർ സംഘടിതരായി വീടുകളിലേക്ക് അതിക്രമിച്ച് കയറി ഭീഷണി മുഴക്കുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു

Post a Comment

0 Comments