Ticker

6/recent/ticker-posts

ഇടത് ഉരുക്ക് കോട്ട തകർത്ത് മണിയൂരിൽ യു ഡി എഫ് ചരിത്രം കുറിച്ചു

വടകര: മൂന്ന് പതിറ്റാണ്ടിന് ശേഷം മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്
 യു ഡി എഫിൻ്റെ ശക്തമായ മുന്നേറ്റമാണ് ഇടത് ഉരുക്ക് കോട്ട തകർത്തത്
ആകെയുള്ള 23 വാർഡുകളിൽ യുഡിഎഫും ആർഎംപിഐയും അടങ്ങിയ സഖ്യം പന്ത്രണ്ടിടത്ത് വിജയിച്ചപ്പോൾ എൽഡിഎഫിന് 11 സീറ്റ് കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. യുഡിഎഫിൽ കോൺഗ്രസിന് ഏഴും ലീഗിന് മൂന്നും ആർഎംപിഐക്ക് ഒരു സീറ്റും ലഭിച്ചു. ഒരിടത്ത് യുഡിഎഫ് സ്വതന്ത്ര ജയിച്ചു. മണിയൂരിൽ ആർഎംപിഐ അക്കൗണ്ട് തുറക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി. ഇടതുമുന്നണിയിൽ സിപിഎം എട്ടിടത്തും ആർജെഡി രണ്ടിടത്തും സിപിഐ ഒരിടത്തും ജയിച്ചു.

Post a Comment

0 Comments