Ticker

6/recent/ticker-posts

ക്യാമ്പസുകൾ സർഗാത്മകമാകണം.മുനീർ എരവത്ത് .


മേപ്പയൂർ.
ക്യാമ്പസുകൾ സർഗാത്മക പ്രവർത്തനങ്ങളുടെ ഇടമായി മാറണമെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ സൃഷ്ടിക്കാൻ ക്യാമ്പസുകൾക്ക് കഴിയണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത് പറഞ്ഞു .മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ കോളേജ് യൂണിയൻ "സാഗ്നേയ" ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പാൾ ഡോ ഇ ദിനേശൻ അധ്യക്ഷത വഹിച്ചു 
ഫൈൻ ആർട്സ് ക്ലബ് ഉദ്ഘടാടനം എഴുത്തുകാരനും കവിയുമായ സോമൻ കടലൂർ നിർവഹിച്ചു .കോളേജ് യൂണിയൻ ചെയർമാൻ അർജുൻ, അസിസ്റ്റന്റ് പ്രൊഫസർ ജെൻസി തോമസ്, യൂണിയൻ ഭാരവാഹികളായ എ കെ ഫഹദ്, സി പി മിസ്ഹബ്, പി ദ്യോദിസ്, കെ അഞ്ജന, പി ജെ ക്ഷിതിഞ്ജയ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments