Ticker

6/recent/ticker-posts

മലയാളശ്രീക്ക് വിട സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

മലയാളശ്രീ ക്ക് വിട സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. കണ്ടനാടുള്ള വീട്ടുവളത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. അണയാത്ത ജനപ്രവാഹം ആണ് തങ്ങളുടെ ഹൃദയത്തോട് ചേർത്തുവച്ച പ്രിയ ശ്രീയെ കാണാൻ ഇവിടേക്ക്ഒഴുകിക്കൊണ്ടിരിക്കുന്നത് ഔദ്യോഗിക ബഹുമതികളോട് ആണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. മലയാള സിനിമ ഓർമ്മയുള്ള കാലം വരെ സൂക്ഷിച്ചുവയ്ക്കുന്ന അത്ഭുത കലാകാരനാണ് നമ്മോട് വിട പറയുന്നത്. 
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്. മലയാളിയുടെ ഏത് ഭാവത്തേയും ഒട്ടും നാടകീയതകളില്ലാതെ വെള്ളിത്തിരയിലെത്തിച്ച ബുദ്ധിമാനായ സിനിമാക്കാരനാണ് വിടവാങ്ങിയത്

. നർമവും, പരിഹാസവും വിമർശനവും, പ്രണയവും, സൗഹൃദവും, സ്നേഹവും, സങ്കടവും, നിരാശയും അതിന്‍റെ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തിച്ച മലയാളിയുടെ സ്വന്തം ശ്രീനിവാസന്‍ ഇനി ഓര്‍മ്മയാവുകയാണ്‌



Post a Comment

0 Comments