Ticker

6/recent/ticker-posts

ജെ സി ഐ പുതിയനിരത്തിന്റെ നേതൃത്വത്തിൽ ജെ സി ഐ വീക്കിന് തുടക്കമായി

  ഓരോ വർഷത്തെയും ആവേശം കൊള്ളിക്കുന്ന ജെസിഐ വരാഘോഷം. ജെസിഐ പുതിയ നിരത്തിന്റെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രസിഡന്റ്‌ ജെ എഫ് എം ശരത്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു കൊണ്ടു ഉദ്ഘാടനം നടത്തി. സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 15 വരെയാണ് ജെസിഐ വരാഘോഷം നടത്തുന്നത്.
കരിയർ, ജീവിത നൈപുണ്യം, ഡിജിറ്റൽ
സാക്ഷരത, സാമ്പത്തിക സ്വാതന്ത്ര്യം, ഉപഭോക്തൃ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ട്രെയിനിങ് ക്ലാസുകളും ,തൊഴിലില്ലാത്തവർക്കും പിന്നോക്ക വിഭാഗക്കാർക്കും വേണ്ടി സ്വയം തൊഴിൽ പരിശീലന ക്ലാസുകൾ,സ്പോർട്സ് ടൂർണമെന്റ്, ഹെൽത്ത്‌ ചെക്കപ്പ്,ബിസിനസ്സ് നെറ്റ്‌വർക്ക് മീറ്റിംഗ്, നിങ്ങളുടെ കടമകളെ അറിയുക എന്ന ബോധവൽക്കരണ ക്യാമ്പയിൻ പൊതുജന അറിയിക്കുക, ലോകത്തിൽ തന്നെ ഏറ്റവും വലിയ യുവജന സംഘടനയായ ജെ സി ഐ യിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള ആളുകളെ ക്ഷണിക്കുകയും ചെയ്യും ഫാമിലി സംഗമത്തോടെ  ജെസിഐ വരാഘോഷം അവസാനിക്കും

 ജെസിഐ വരാഘോഷം കോർഡിനേറ്റർ ബിജിത്ത് കെ ടി കെ, പ്രസിഡന്റ്‌ ശരത്ത് പി ടി, സെക്രട്ടറി നിധിൻ ഡിഎം 
മുൻ പ്രസിഡന്റ്‌ അബ്ദുൽ മനാഫ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments