Ticker

6/recent/ticker-posts

അനുസ്മരണയോഗം സംഘടിപ്പിച്ചു

മേപ്പയൂർ: എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളജിൽ 15 വർഷത്തിലധികം ഡ്രൈവറായി സേവനം നിർവഹിച്ചിരുന്ന . ശ്രീധരൻ നായരുടെ നിര്യാണത്തിൽ അനുശോചനവും അനുസ്മരണവും അർപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അദ്ധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും, വിദ്യാർത്ഥികളും പങ്കെടുത്തു.
കോളജ് വൈസ് പ്രിൻസിപ്പൽ നിഹാസ് സി. സലഫിയ അസോസിയേഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രൊ. ഹസ്സൻ സി.കെ., അക്കാഡമിക് ഡയറക്ടർ പ്രൊ. സതീഷ് ആർ.കെ., കെമിസ്ട്രി വിഭാഗം തലവൻ പ്രൊ വിജയൻ കെ., കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ ഹസീന സി.കെ., കോളജിന്റെ സുപ്രണ്ടന്റ് അരുള്‍ദാസ്, സ്റ്റാഫ് സെക്രട്ടറി മുനീർ കെ, കോളജ് ബസ് ഡ്രൈവർ ബഷീർ എന്നിവരും അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
ഉത്തരവാദിത്തബോധവും സമർപ്പിത സേവനവുമുള്ള വ്യക്തിയായിരുന്നു  ശ്രീധരൻ നായർ. സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും സുഹൃദ്ബന്ധം പുലർത്തിയിരുന്ന അദ്ദേഹം കോളജ് കുടുംബത്തിലെ സുപ്രധാന സാന്നിധ്യമായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മൗനപ്രാർത്ഥനയോടെ യോഗം സമാപിച്ചു.

Post a Comment

0 Comments